ഗുരുമന്ദിരത്തിന്റെ ശിലാന്യാസം നാളെ
15/06/2019
വൈക്കം: എസ്.എന്‍.ഡി.പി യോഗം 126-ാം നമ്പര്‍ കരിപ്പാടം ശാഖ നിര്‍മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാന്യാസം നാളെ രാവിലെ ഒന്‍പതിന് യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കും. യൂണിയന് സെക്രട്ടറി എം.പി സെന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് ചേരുന്ന യോഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഗുരുമന്ദിര നിര്‍മാണ കമ്മറ്റിയും രൂപീകരിക്കും. പത്തു ലക്ഷം രൂപ മുടക്കിയാണ് ഗുരുമന്ദിരം നിര്മിക്കുന്നതെന്നു് ശാഖാ പ്രസിഡന്റ് കെ.ആര് സുശീലന് അറിയിച്ചു.