Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു കിലോയിലധികം കഞ്ചാവുമായി പത്തു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു
14/06/2019

വൈക്കം. ഒരു കിലോയിലധികം കഞ്ചാവുമായി പത്തു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം ജങ്ഷനു സമീപത്തു നിന്നും 120 ഗ്രാം കഞ്ചാവുമായി ബൈക്കില്‍ വന്ന രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചു. എറണാകുളം മരടിനു സമീപമുള്ള ഫ്‌ളാറ്റില്‍ കഞ്ചാവ് എത്തിച്ചു ചെറു പൊതികളാക്കി തലയാഴം, വെച്ചൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചു വില്‍പ്പന നടത്തിവരുകയായിരുന്നു. ഇതു മനസിലാക്കിയ എക്‌സൈസ് സംഘം കഴിഞ്ഞദിവസം രാത്രി ഫ്‌ളാറ്റ് വളഞ്ഞു റെയ്ഡ് നടത്തി ഇവരുടെ മുറിയില്‍ നിന്നും വില്‍പനക്കായി 168 ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച 1.100 കിലോഗ്രം കഞ്ചാവ്, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോന്‍ഗ്, ഷൂട്ടര്‍ എന്നിവ പിടികൂടി. ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന എട്ടു പേരെ അറസ്റ്റ് ചെയ്തു. കെ.കെ അനന്ദു, പി.ബിബിന്‍, ജിതിന്‍ ഷാജി, ജിതിന്‍ ദേവസ്യ, സജിത്ത് കെ.ബോസ്, ബെന്‍, എമില്‍ സണ്ണി, ജോസഫ് ടോം, ഗോകുല്‍ തിലക്, ജിതിന്‍ പോള്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വി സന്തോഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഹരിഹരന്‍ പോറ്റി, സി.ജി ജ്യോതി, ഹരികൃഷ്ണന്‍, അശോക്, വേണുഗോപാല്‍, സനല്‍, പ്രമോദ്, ശ്രീകാന്ത്, സബിത എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടത്തി പ്രതികളെ പിടികൂടിയത്. വൈക്കം ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.