Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമംഗല ദേവപ്രശ്‌നം നടത്തി.
14/06/2019
ജ്യോതിഷ പണ്ഡിതന്‍ അത്തിമറ്റത്തുമന എ.എന്‍ പ്രദീപ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തുന്നു.

വൈക്കം: ഇടയാഴം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പല ചടങ്ങുകളും മുടങ്ങിപ്പോയതിന്റെ ദോഷങ്ങള്‍ പരിഹരിക്കുന്നതിനും ദേവചൈതന്യ വര്‍ദ്ധനവിനും വേണ്ടിയാണ് ദേവപ്രശ്‌നം നടത്തിയത്. ജ്യോതിഷ പണ്ഡിതന്‍ അത്തിമറ്റത്തുമന എ.എന്‍ പ്രദീപ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ജ്യോത്സ്യന്‍ ഡോ. ശിവകുമാര്‍, സുബ്രഹ്മണ്യന്‍പിള്ള, ബിജു ഓണക്കൂര്‍, പ്രദീപ് പെരുമ്പളം, അരുണ്‍കുമാര്‍ വൈക്കം, ബാബു വെച്ചൂര്‍, സത്യന്‍ തലയാഴം, അനിരുദ്ധന്‍ വെച്ചൂര്‍ എന്നിവരുടെ സംഘമാണ് ദേവഹിതം ആരാഞ്ഞത്. ക്ഷേത്രം പ്രസിഡന്റ് വെങ്കിടാചലം അയ്യര്‍, സെക്രട്ടറി വി.ടി അശോകന്‍, വൈസ് പ്രസിഡന്റ് സോമന്‍, സുരേഷ് ചക്കനാട്ട്, ബിജീഷ് കുമാര്‍, നാരായണന്‍, മോഹനന്‍, വെങ്കിടേശ്വരന്‍, ജിനി വേലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.