Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കുടുംബസംഗമവും
14/06/2019
താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈറ്റി മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കുടുംബസംഗമവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മേരിമാത്യൂ വിമുക്തഭട പുനരധിവാസകേന്ദ്രത്തില്‍ നടന്ന സമ്മേളനം തലയോലപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്ലീത്തക് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.യൂ കുര്യാക്കോസ്, ടി.കെ സരസന്‍സ പി.ജി ഈശ്വരന്‍കുട്ടി, കെ.പി പിള്ള, സദാശിവന്‍, രാജപ്പന്‍ നായര്‍, പി.എം തോമസ്, അരവിന്ദാക്ഷന്‍, ചന്ദ്രമോഹന്‍ദാസ്, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.