Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ സാധനവാരാചരണം 16 മുതല്‍ 23 വരെ നടത്തും
14/06/2019

വൈക്കം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ചുവരുന്ന യോഗ സാധനവാരാചരണം 16 മുതല്‍ 23 വരെ നടത്തും. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ്, കമ്മ്യൂണിറ്റ് യോഗ മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ, ആര്‍ട്ട് ഓഫ് ലിവിങ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് അക്ഷയ ലേണിങ് സെന്ററില്‍ പരിപാടി സംഘടിപ്പിക്കുന്നത്. 16നു രാവിലെ 10ന് വാരാചരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ യോഗാസംബന്ധമായ പരിപാടികള്‍ സംഘടിപ്പിക്കും. 20, 21, 22 തീയതികളിലായി വൈക്കത്ത് പ്രത്യേക യോഗാ പരിപാടിയും നടത്തുന്നുണ്ട്. ഫോണ്‍: 9847128126, 04829 233519.