Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ ശ്മശാന ഭൂമി ശാന്തിവനമെന്ന പേരില്‍ മേലങ്കി അണിയുന്നു.
13/06/2019
ശ്മശാനഭൂമി ശാന്തിവനമാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ സഹകരണത്തോടെ ആറേക്കര്‍ സ്ഥലത്ത് വനാവരണം നടത്തുന്നതിനുള്ള വൃക്ഷതൈ നടീല്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ ശ്മശാന ഭൂമി ശാന്തിവനമെന്ന പേരില്‍ മേലങ്കി അണിയുന്നു. വനാവരണം നടത്തിയാണ് ശ്മശാനത്തിന് പുതിയ മുഖം പകരുന്നത്. 11-ാം വാര്‍ഡില്‍ നഗരസഭയുടെ ആറേക്കര്‍ സ്ഥലം ഇനി വനമേഖലയായി മാറും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ഷ്രെഡ്ഡിംഗ് യൂണിറ്റും, എം.ആര്‍.എഫ് സെന്ററും പ്രവര്‍ത്തിക്കുന്ന സ്ഥലത്തോടുചേര്‍ന്നാണ് ശ്മശാനവും. ആറേക്കര്‍ സ്ഥലത്തിന്റെ ചുറ്റുവളപ്പ് വനം വകുപ്പിന്റെ സഹകരണത്തോടെ ഔഷധഗുണമുള്ളതും മേന്‍മയുള്ളതുമായ മുന്തിയ ഇനം മരങ്ങള്‍ വച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം.ഷ്രെഡ്ഡിംഗ് യൂണിറ്റിനും, എം.ആര്‍.എഫ് സെന്ററിനും ശ്മശാനത്തിനും മരങ്ങള്‍ തണലേകും. ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുന്നത് ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും വഴിയൊരുക്കും. മരങ്ങള്‍ പച്ചപ്പണിയുന്നതോടെ പക്ഷികളുടെ വാസകേന്ദ്രമാക്കുവാനും കഴിയും. ഇതിനായി കൂടുതല്‍ സംരക്ഷണങ്ങള്‍ ഒരുക്കുമെന്ന് ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു. ലക്ഷ്മിതരു, പ്ലാവ്, നെല്ലി, ഉങ്ക്, നീര്‍മരുത്, ആവല്‍, വേങ്ങ, സോപ്പുംകായ, മഞ്ഞകടമ്പ്, ഗന്ധപ്പാല തുടങ്ങിയ അമ്പതോളം ഇനങ്ങളില്‍പ്പെട്ട ആയിരം തൈകളാണ് ആദ്യഘട്ടത്തില്‍ വച്ചു പിടിപ്പിക്കുന്നത്. തൈനടീലിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ പി.ശശിധരന്‍ നടത്തി. ഫോറസ്റ്റ് ഡിവിഷന്‍ സെക്ഷന്‍ ഓഫീസര്‍ കെ.എസ് ചന്ദ്രന്‍, ഡിസ്ട്രിക്ട് ഓഫീസര്‍ ജി.പ്രസാദ്, കൗണ്‍സിലര്‍മാരായ എസ്.ഹരിദാസന്‍ നായര്‍, എ.സി മണിയമ്മ, എം.ടി അനില്‍കുമാര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരായ എല്‍.സലിം, എ.അനീസ്, പി.വി ഷാനാമോള്‍, സന്ധ്യാ ശിവന്‍ എന്നിവര്‍ പങ്കെടുത്തു.