Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കൊക്കിരിക്കാട് ബ്ലോക്കിലെ 21 ഏക്കറില്‍ കൃഷിയിടം നികത്തുന്നതായി ആരോപണം
13/06/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കൊക്കിരിക്കാട് ബ്ലോക്കിലെ 21 ഏക്കറില്‍ കൃഷിയിടം നികത്തുന്നതായി ആരോപണം. 'ഒരു നെല്ലും ഒരു മീനും' പദ്ധതിയില്‍പ്പെടുത്തി കൃഷിനിലം പൂഴിയിട്ടു ചിറയാക്കുകയും ഹിറ്റാച്ചി ഇറക്കി ചാലു കീറിയുമാണ് നിലം നികത്തല്‍ നടത്തുന്നത്. നേരത്തെ കൊക്കിരിക്കാട്, ചാലകം നിലങ്ങള്‍ ബ്ലോക്കടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നതാണ്. കുറച്ചു നാളുകളായി കൃഷി മുടങ്ങിയതിന്റെ മറവിലാണ് ഏഴര ഏക്കറോളം വരുന്ന നിലം ഇതിന്റെ ഉടമ നികത്തുന്നതിനുള്ള ശ്രമം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഏറെ ദുരിതം അനുഭവിച്ചതാണ് ഇവിടുത്തെ പ്രദേശവാസികള്‍. ഇതിനെതിരെ കിസാന്‍സഭ ഉദയനാപുരം പഞ്ചായത്തുകമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജില്‍ നിന്നും സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അത് അവഗണിച്ചു കൊണ്ട് നിലം നികത്തലുമായി ഉടമ മുന്നോട്ടുപോകുകയാണ്. ജനജീവിതത്തെ തകര്‍ക്കുന്ന നടപടി അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍, സെക്രട്ടറി കെ.കെ ചന്ദ്രബാബു എന്നിവര്‍ ആവശ്യപ്പെട്ടു.