Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ പൂര്‍ണ്ണകായ വെങ്കലപ്രതിമയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി.
13/06/2019
പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തില്‍ സ്ഥാപിക്കുവാന്‍ കൊണ്ടുപോകുന്ന പണ്ഡിറ്റ് കെ.പി കറുപ്പന്‍ മാസ്റ്ററുടെ വെങ്കലപ്രതിമയ്ക്ക് ബോട്ടുജെട്ടി മൈതാനത്ത് നല്‍കിയ സ്വീകരണം.

വൈക്കം: ധീവരസഭയുടെ എറണാകുളത്തുള്ള പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ സ്മാരക മന്ദിരത്തിനു മുന്നില്‍ സ്ഥാപിക്കുവാനുള്ള നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ പൂര്‍ണ്ണകായ വെങ്കലപ്രതിമയ്ക്ക് ധീവരസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് സ്വീകരണം നല്‍കി. അലംകൃതമായ വാഹനത്തില്‍ കൊണ്ടുപോകുന്ന പ്രതിമയ്ക്ക് ജില്ലയിലെ 24 കരയോഗങ്ങളില്‍പ്പെട്ട നേതാക്കളും, പ്രതിനിധികളും പ്രവര്‍ത്തകരും ഹാരമണിയിച്ചു. ബോട്ടുജെട്ടി മൈതാനത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, കെ.കെ അശോക് കുമാര്‍, വി.എം ഷാജി, കെ.എസ് കുമാരന്‍, സുലഭ പ്രദീപ്, സൗമ്യ ഷിബു, ശ്രീജ ബിജു എന്നിവര്‍ പ്രസംഗിച്ചു.