Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ മുതല്‍
13/06/2019

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് നാളെ ആരംഭിക്കും. ഗുണഭോക്താക്കള്‍ 2018ലെ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുന്നയാളുടെ ആധാര്‍ കാര്‍ഡ്, 50 രൂപ എന്നിവ സഹിതം ഹാജരാകണം. 14-ാം വാര്‍ഡുകാര്‍ നാളെ മുതല്‍ 16 വരെയും, 11-ാം വാര്‍ഡിലുള്ളവര്‍ 17 മുതല്‍ 19 വരെയും, 12-ാം വാര്‍ഡുകാര്‍ 20 മുതല്‍ 22 വരെയും, 13-ാം വാര്‍ഡുകാര്‍ 23 മുതല്‍ 25 വരെയും ഒന്നാം വാര്‍ഡില്‍ താമസിക്കുന്നവര്‍ 26 മുതല്‍ 28 വരെയും, രണ്ടാം വാര്‍ഡിലുള്ളവര്‍ 29 മുതല്‍ ജൂലൈ ഒന്നു വരെയും, 15-ാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ രണ്ടു മുതല്‍ നാലു വരെയും മുറിഞ്ഞപുഴ ശ്രീജഗദംബിക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് കാര്‍ഡ് പുതുക്കേണ്ടതാണ്. ഫോണ്‍: 04829 273123.