Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും.
26/02/2016

വര്‍ഗീയ ഫാസിസത്തിനെതിരെ കള്‍ച്ചറല്‍ ഫോറത്തിന്റെയും ജാതി ഉന്മൂലന പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി ബോട്ട്‌ജെട്ടി മൈതാനിയില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30ന് ചിത്രപ്രദര്‍ശനം നടക്കും. 11ന് സമ്മേളന ഉദ്ഘാടനവും തുടര്‍ന്ന് കവിഅരങ്ങും നടക്കും. ഉച്ചക്ക് രണ്ടിന് ചരിത്രത്തെ അട്ടിമറിച്ച വൈക്കം സത്യഗ്രഹം എന്ന വിഷയത്തില്‍ കൂടിയിരിപ്പും, വൈകുന്നേരം 4.30ന് കാവിവല്‍ക്കരണ കാലത്തെ സാംസ്‌കാരിക കടമകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഏഴ് മുതല്‍ സിനിമ, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും. നാളെ രാവിലെ 10.30ന് ചിത്ര-ശില്‍പ ആസ്വാദനചര്‍ച്ച, ഉച്ചകഴിഞ്ഞ് മൂന്നിന് ഒററയാള്‍ നാടകം, വൈകുന്നേരം നാലിന് ഫാസിസ്റ്റ് കാലത്തെ ജനപക്ഷനിലപാട് എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ എന്നിവ നടക്കും. സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍, പി.ജെ ജെയിംസ്, ഡോ. സുജ സൂസന്‍ ജോര്‍ജ്ജ്, അഡ്വ. പി.കെ ഹരികുമാര്‍, എന്‍.അനില്‍ബിശ്വാസ്, കെ.കെ.എസ് ദാസ്, രാജഗോപാല്‍ വാകത്താനം, വി.വിജയകുമാര്‍, ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ, ഡോ. ടി.എം ബെന്നി, ഡോ. ബിനു സചിവോത്തമന്‍, ശശിക്കുട്ടന്‍ വാകത്താനം, എം.കെ ദാസന്‍ എന്നിവര്‍ പങ്കെടുക്കും.