Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'അവയവദാനം, നമ്മുടെ കടമ' സെമിനാര്‍ നടത്തി
13/06/2019
സോഷ്യല്‍ ജസ്റ്റിസ് ഫോറം അവര്‍മ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച 'അവയവദാനം, നമ്മുടെ കടമ' സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അവയവദാനം മനുഷ്യരില്‍ സ്വാര്‍ത്ഥത ഇല്ലാതാക്കുകയും നന്മയെ പ്രകാശിപ്പിക്കുകയും ചെയ്യുമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ്. അവര്‍മ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഹാളില്‍ വച്ച് ഫോറം സംഘടിപ്പിച്ച 'അവയവദാനം, നമ്മുടെ കടമ' സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം ടി.വൈ ജോയി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. ദിവ്യ സി.നായര്‍, സുനേഷ് കാട്ടാമ്പാക്ക്, പി.ടി ജോണി, മണി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിസി സ്‌കറിയ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗായത്രി പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു.