Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറ്റി
12/06/2019
തീര്‍ത്ഥാടനകേന്ദ്രമായ വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിലെ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത മുന്‍മെത്രോപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: തീര്‍ത്ഥാടന കേന്ദ്രമായ വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത മുന്‍ മെത്രോപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കൊടിയേറ്റി. വികാരി ഫാ. സനു പുതുശ്ശേരി, ഫാ. മാത്യൂ ചിറയത്ത്, ഫാ. മാത്യൂ സുഭാഷ് എന്നിവര്‍ സഹകാര്‍മ്മികരായി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു ശേഷം ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. കൈക്കാരന്‍മാരായ ഷിബിന്‍ കരിയില്‍, സജി പുത്തന്‍തറ, വൈസ് ചെയര്‍മാന്‍ ജോസ് കൈതത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ അന്തോണീസിന്റെ 788-ാമത് മരണവാര്‍ഷികത്തെ അനുസ്മരിച്ച് പള്ളിക്കവാടത്തില്‍ 788 നിലവിളക്കുകള്‍ തെളിയിച്ച് വിശ്വാസികള്‍ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. 12ന് വൈകിട്ട് 5ന് മാര്‍ മാത്യൂ വാണിയകിഴക്കേലിന്റെ കാര്‍മ്മികത്വത്തില്‍ ജപമാല, ദിവ്യബലി, തുടര്‍ന്ന് തിരുശേഷിപ്പ് പ്രദക്ഷിണം, 13ന് തിരുനാള്‍ ദിനം ആഘോഷിക്കും. രാവിലെ 6.30ന് ദിവ്യബലി, 10ന് ജപമാല, 10.30ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് തുടര്‍ന്ന് എറണാകുളം -അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണം, വൈകിട്ട് 5ന് തിരുസ്വരൂപം എടുത്തുവയ്ക്കല്‍, കൊടിയിറക്കം എന്നിവ നടക്കും. തിരുനാള്‍ ദിനത്തില്‍ പതിനായിരത്തോളം പേര്‍ക്കാണ് ഊട്ടുനേര്‍ച്ച ഒരുക്കുന്നത്.