വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് നടത്തി.
12/06/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ 97 കരയോഗങ്ങളിലെ യുവതീ - യുവാക്കള്‍ക്കായി സംഘടിപ്പിച്ച വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന് ഹ്യൂമന്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ താലൂക്കിലെ 97 കരയോഗങ്ങളിലെ യുവതീ-യുവാക്കള്‍ക്കായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് നടത്തി. എച്ച്.ആര് സെന്റര്‍ ഹാളില്‍ നടന്ന യോഗം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്, എസ്.മുരുകേശ്, പി.ജി.എം നായര്‍, ഡോ.അരുണ്‍ പ്രതാപ്, പി.പ്രസാദ് ശ്രീകുമാര്‍, ഡോ. ഇ.എന്‍ ശിവദാസ്, പി.എന്‍ രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.