Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ ആയിരം കുടുംബങ്ങളില്‍ കശുമാവ് കൃഷി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു.
12/06/2019
തോട്ടകം 470-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആയിരം കുടുംബങ്ങളില്‍ കശുമാവ് കൃഷി നടപ്പിലാക്കുന്നതിന്റെ തൈവിതരണം ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തോട്ടകം 470-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തലയാഴം പഞ്ചായത്തിലെ ആയിരം കുടുംബങ്ങളില്‍ കശുമാവ് കൃഷി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും കശുമാവ് കൃഷി നടത്തും. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരിക്ക് തൈ നല്‍കി ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഡയറ്കടര്‍ ജെ.ബെന്നി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജി.റെജിമോന്‍, പി.എസ് മുരളീധരന്‍, പി.എസ് പുഷ്‌ക്കരന്‍, ഷീജ ബൈജു, എം.എസ് ശിവജി, കെ.രാധാകൃഷ്ണന്‍ നായര്‍, ശോഭന പ്രസന്നന്‍, ഷിജു എന്നിവര്‍ പ്രസംഗിച്ചു.