Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
12/06/2019
ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്‍ ബ്രഹ്മകലശപൂജ നടത്തുന്നു.

വൈക്കം: ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. ക്ഷേത്രം മേല്‍ശാന്തി സതീശന്‍, കുമാരന്‍ ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. രാവിലെ ബ്രഹ്മകലശാഭിഷേകത്തിനു ശേഷം കലശം പുറത്തേയ്‌ക്കെഴുന്നള്ളിച്ചു. രക്ഷാധികാരി പി.സി ഹരിദാസന്‍, പ്രസിഡന്റ് എ.സി സജീവ് കുമാര്‍, സെക്രട്ടറി എം.കെ പത്മകുമാര്‍, ശാന്ത, വസുമതി, പുരുഷന്‍, ശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷ്ഠാവാര്‍ഷികത്തിന്റെ ഭാഗമായി 15ന് മഹാലക്ഷ്മി പൂജയും നാരങ്ങാ ദീപസമര്‍പ്പണവും, സഹസ്രനാമജപവും നടത്തും.