Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനാധിപത്യ സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു.
26/02/2016
എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മണ്ഡലം കമ്മിററികളുടെ നേതൃത്വത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണകൂട്ടായ്മ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചും ഫാസിസത്തിലേക്കുള്ള യാത്ര ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയും എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മണ്ഡലം കമ്മിററികളുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ ജനാധിപത്യ സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് അധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥന്‍, ആര്‍ ബിജു, പി.പ്രദീപ്, എസ്.ബിജു, അരുണ്‍ജിത്ത്, അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയുടെ ഭാഗമായി കന്‍ഹയ്യകുമാറിന്റെ പ്രസംഗവും പ്രദര്‍ശിപ്പിച്ചു.