Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തിലെ കൊടുതുരുത്ത്-മറ്റം റോഡ് ചെളിക്കുളമായി.
12/06/2019

വൈക്കം: മഴ ശക്തമായതോടെ വെച്ചൂര്‍ പഞ്ചായത്തിലെ കൊടുതുരുത്ത്-മറ്റം റോഡ് ചെളിക്കുളമായി. നടന്നോ വാഹനത്തിലോ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കുഴികള്‍ രൂപപെട്ട് സഞ്ചാര യോഗ്യമല്ലാതെ ആയതോടെ റോഡ് ടാറിങ് നടത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായതോടെ അധികൃതര്‍ പൂഴി മണ്ണ് ഇറക്കി കുഴികള്‍ അടയ്ക്കാനുള്ള ശ്രമം നടത്തിയതാണ് റോഡ് ചെളിക്കുളം ആകാനുള്ള കാരണം എന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഡിലെ ചെളിയില്‍ വാഹനങ്ങളുടെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. റോഡ് സഞ്ചാര യോഗ്യമാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.