Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് അവാര്‍ഡ് ദാന സമ്മേളനം നടത്തി
12/06/2019
ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി സ്മാരക മെറിറ്റ് അവാര്‍ഡ് ദാന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ് ഗാന്ധി സ്മാരക മെറിറ്റ് അവാര്‍ഡ് ദാന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.സാനു അധ്യക്ഷത വഹിച്ചു. മെറിറ്റ് അവാര്‍ഡ് വിതരണം പ്രൊഫ. കെ.എസ് ഇന്ദുവും പഠനോപകരണ വിതരണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയും നിര്‍വഹിച്ചു. ബി.അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ എലിസബത്ത് മേഴ്‌സി, ആര്‍.ചന്ദ്രസേനന്‍, അഡ്വ. എ.സനീഷ് കുമാര്‍, കെ.എസ് ബാഹുലേയന്‍, ബീന മോഹനന്‍, ബിജു കൂട്ടുങ്കല്‍, ടി.അനില്‍കുമാര്‍, ശ്രീരാജ് ഇരമ്പേപ്പള്ളി, സ്‌കറിയ ആന്റണി, റോയി കിഴക്കേതുരുത്തില്‍, വി.ടി സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു.