Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യഭവനുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കിസാന്‍ കോണ്‍ഗ്രസ്
10/06/2019

വൈക്കം: മത്സ്യഭവനുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കിസാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ സാമൂഹികമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഭവന്‍. മത്സ്യതൊഴിലാളികള്‍ക്കായി ഭവനനിര്‍മാണം, തീരജ്യോതി വൈദ്യുതീകരണം, സാനിട്ടേഷന്‍, ശുദ്ധജല വിതരണം, ഇന്‍ഷുറന്‍സ്, ചികിത്സാ, അപകട സഹായങ്ങള്‍, വിവാഹ-വിദ്യാഭ്യാസ ധനസഹായങ്ങള്‍, പ്രസവാനുകൂല്യം തുടങ്ങി മത്സ്യബന്ധനോപകരണങ്ങള്‍ വരെ വിതരണം ചെയ്തുവരുന്ന 65 മത്സ്യഭവനുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍തലത്തില്‍ തുടങ്ങിയിരിക്കുന്നത്. ഇത് മത്സ്യതൊഴിലാളികളെ ഉപദ്രവിക്കുന്നതിനു തുല്യമാണെന്നും സര്‍ക്കാര്‍ ഈ നടപടി പിന്‍വലിക്കണമെന്നും കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു.