Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടത്തിനിടെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരുക്ക്.
10/06/2019
വൈക്കം പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ കൂറ്റന്‍ പഞ്ഞിമരം അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റുന്നു.

വൈക്കം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരുക്ക്. ബോട്ട് ജെട്ടി സ്റ്റാന്‍ഡിലെ ഡ്രൈവറായ പനമ്പുകാട് സ്വദേശി ജെന്‍സ് മോന്‍ (38) ആണ് പരുക്കേറ്റത്. തലയ്ക്കും നെഞ്ചിനും പരിക്കു പറ്റിയ ജെന്‍സ് മോനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വൈക്കം പോലീസ് ക്വാര്‍ട്ടേഴസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ സ്റ്റാന്‍ഡിലേക്ക് പോയ ഓട്ടോയ്ക്ക് മുകളിലേക്ക് റോഡിന്റെ അരികില്‍ നിന്നിരുന്ന കൂറ്റന്‍ പഞ്ഞി മരമാണ് ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് ഓട്ടോ നിര്‍ത്തി ജെന്‍സ്‌മോന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ വാഹനത്തിനു മുകളിലേക്ക് മരം വീഴുകയായിരുന്നു. പുത്തന്‍തറ ശിവപ്രസാദിന്റെ വീടിന്റെ മതിലും, റോഡിലെ വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ അപകടകരമായ മരങ്ങള്‍ വെട്ടി നീക്കാന്‍ വനം വകുപ്പിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ടി.ഷാജി കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷസേന എത്തി മരം മുറിച്ചുമാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.