Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
10/06/2019
വൈക്കത്തുനിന്നും കൊതവറ കോളേജ് റോഡ് വഴി ആലപ്പുഴയ്ക്ക് അനുവദിച്ച പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു നല്‍കിയ സ്വീകരണം.

വൈക്കം: വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍നിന്ന് കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് റോഡ് വഴി ആലപ്പുഴയ്ക്ക് അനുവദിച്ച പുതിയ സര്‍വീസിന് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വീകരണം നല്‍കി. രാവിലെ ഒന്‍പതിന് വൈക്കം ഡിപ്പോയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് മൂത്തേടത്ത്കാവ് കരിയാര്‍ സ്പില്‍വേ വഴി കോളേജ് കവാടം വഴിയാണ് ആലപ്പുഴയ്ക്ക് പുറപ്പെടുന്നത്. ദീര്‍ഘകാലമായി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാക്ലേശത്തിനാണ് ഈ സര്‍വീസ് ഒരുപരിധി വരെയെങ്കിലും പരിഹാരമാകുന്നത്. സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് വൈക്കം എ.ടി.ഒ അഭിലാഷ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. രാജ്‌മോന്‍, സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ. ടോമി ജോസഫ്., ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ടോമി ജോസഫ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ദേവ്, ജനറല്‍ സെക്രട്ടറി വിഷ്ണു ഷാജി, എസ്.എ യൂണിറ്റ് സെക്രട്ടറി കെവിന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.