Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
10/06/2019
കേരള ഉള്ളാട മഹാസഭ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണ സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഉള്ളാട മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വൈക്കം ഷാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അശ്വതി മുരളിയെ ആദരിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, കെ.എം അബ്ദുല്‍ റഷീദ് മൗലവി, ഫാ. ബെന്നി പാറേക്കാട്ടില്‍, കെ.കെ ഹരീഷ്, ആര്‍.സിന്ധു എന്നിവര്‍ പ്രസംഗിച്ചു.