Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധ്യാത്മിക പഠനദിനക്യാമ്പും വിദ്യാര്‍ത്ഥികളെ ആദരിക്കലും
10/06/2019
കണ്ണുകെട്ടുശ്ശേരി 1472-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നടത്തിയ ഏകദിന ആധ്യാത്മിക പഠനദിനക്യാമ്പ് യൂണിയന്‍ കമ്മിറ്റി അംഗം പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം കണ്ണുകെട്ടുശ്ശേരി 1472-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ആധ്യാത്മിക പഠനദിനക്യാമ്പും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കരയോഗം ഹാളില്‍ നടത്തി. യൂണിയന്‍ കമ്മിറ്റി അംഗം പി.ജി.എം നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. 'വീട്ടിലെ കൃഷി രീതികള്‍' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറില്‍ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മീനാ നായര്‍, ആധ്യാത്മിക പഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക്' വിഷയത്തെക്കുറിച്ച് പ്രൊഫ. കെ.എസ് ഇന്ദു എന്നിവര്‍ ക്ലാസ് നയിച്ചു. ചന്ദ്രസേന കുറുപ്പ്, ശോഭ കുമാരി, പി.എന്‍ വേണുഗോപാല്‍, എന്‍.ശോഭനന്‍, ജ്ഞാനഗോപാലന്‍, ശ്രീകുമാര്‍, പി.വി ഹരി, സതീശന്‍ നായര്‍, സുമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.