Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വി.അന്തോണീസിന്റ ഊട്ടുതിരുനാള്‍ ജൂണ്‍ 11, 12, 13 തീയതികളില്‍
08/06/2019

വൈക്കം: 'തെക്കിന്റെ പാദുവ'എന്നറിയപ്പെടുന്ന അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വി.അന്തോണീസിന്റ ഊട്ടുതിരുനാള്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ നടത്തും. 11ന് വൈകിട്ട് 5.30ന് കൊടിയേറ്റ്. തുടര്‍ന്ന് വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത റവ.ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ദീപക്കാഴ്ച എന്നിവ നടക്കും. തിരുശേഷിപ്പ് വണക്കദിനമായ 12ന് വൈകിട്ട് 5ന് സത്‌ന രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യൂ വാണിയകിഴക്കേലിന്റെ നേതൃത്വത്തില്‍ ജപമാല, ആഘോഷമായ ദിവ്യബലി എന്നിവയും തുടര്‍ന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും. തിരുനാള്‍ ദിനമായ 13ന് രാവിലെ 6.30ന് ദിവ്യബലി, 8 മുതല്‍ 9.30 വരെ വാഹന വെഞ്ചരിപ്പ്, 10ന് ജപമാല, 10.30ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തലിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ശേഷം പള്ളി ചുറ്റി പ്രദക്ഷിണം, വൈകിട് 5ന് തിരുസ്വരൂപം എടുത്തുവയ്ക്കലും കൊടിയിറക്കവും നടക്കും. പത്രസമ്മേളനത്തില്‍ കൈക്കാരന്‍മാരായ ഷിബിന്‍ കരിയില്‍, സജി പുത്തന്‍തറ, ജോസ് കൈതത്തറ എന്നിവര്‍ പങ്കെടുത്തു.