Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു
08/06/2019

വൈക്കം: വൈക്കം മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 'ദി പിള്ളെ ഫൗണ്ടേഷന്‍' ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പിന് താലൂക്കിലെ പതിനൊന്ന് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്നായി 33 വിദ്യാര്‍ത്ഥികളെ 2019-20 വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു. തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്നും വിദ്യാ വി.ആര്‍, രേവതി രാജു, റിജോയ്‌സ് സണ്ണി, വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ നിന്നും അഞ്ജു രാജ്, ഇന്ദു പ്രിയ, പാര്‍വ്വതി ബൈജു, അഭിതാമോള്‍ എസ്, ആദിത്യ ആര്‍, കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും സാന്ദ്ര സന്തോഷ്, വീണാ രാജീവ്, അര്‍ജ്ജുന്‍ എസ്, കൃഷ്ണപ്രിയ എം.പി, വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ നിന്നും ശ്രീജിത്ത് വി.എസ്, വൈക്കം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ശില്‍പ്പ ഒ.എസ്, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ സ്‌കൂളില്‍ നിന്നും ജയന്തി പ്രസാദ്, ശ്രുതിമോള്‍ സാബു, അശ്വിന്‍ കെ.ആര്‍, ഐശ്വര്യ സജീവ്, വൈക്കം സെന്റ് ലിറ്റില്‍ തെരേസാസില്‍ നിന്നും അര്‍ച്ചന സലിംകുമാര്‍, അപര്‍ണ്ണ.എസ്, അനശ്വര.ആര്‍, അതുല്യ.കെ, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സില്‍ നിന്നും സ്വാതി മറിയം സണ്ണി, അര്‍ഷധാര എം.യൂ, സച്ചിന്‍.കെ.എം, ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറിയില്‍ നിന്നും ദേവിക ദീപേഷ്, വൈക്കം സത്യാഗ്രമെമ്മോറിയല്‍ ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ നിന്നും ആതിര ഷാജി, അശ്വിന്‍ കെ.ആര്‍, അനന്ദു.എം, കുടവെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും ഹരിപ്രിയ റ്റി.എം, വിഷ്ണുദാസ്.എം, അഖിത.എം, അഞ്ചിത ജിത്ത് ജ്യോതി എന്നിവരെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.