Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ കൈതാങ്ങ്.
07/06/2019
പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെ വികസനത്തിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ ധനസഹായം ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുന്നു.

വൈക്കം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ കൈതാങ്ങ്. ഉള്‍നാടന്‍ മേഖലയിലെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ വികസനത്തിന് പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആശ്രമം സ്‌കൂള്‍ സഹായ ഹസ്തവുമായി എത്തിയത്. സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ നടത്തിപ്പിനായി സമാഹരിച്ച തുകയിലൊരു ഭാഗം സ്‌കൂളിന് കൈമാറി. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു സ്‌കൂള്‍ മാനേജര്‍ റ്റി.പി സുഖലാലിനും എച്ച്.എം ടി.ലീനയ്്ക്കും തുക കൈമാറി. സാന്ത്വനം പദ്ധതിയിലെ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കര്‍, പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാദ്ധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് വി.വി കനകാംബരന്‍, യൂ.പി സ്‌കൂള്‍ അദ്ധ്യാപകരായ പി.പ്രദീപ്, ടി.ടി ബൈജു, പി.ടി.എ വൈസ് പ്രസിഡന്റ് എ.ജി ബിജു എന്നിവര്‍ പങ്കെടുത്തു.