Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' സെമിനാര്‍ നടത്തി
07/06/2019
നഗരസഭ വൈക്കം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വരും തലമുറ കാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക് അടിമകളായി മാറുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് പറഞ്ഞു. കുഴിയെടുത്ത് കക്കൂസ് നിര്‍മ്മിക്കുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണം. ഉപ്പിന്റെ അംശം പറ്റിയിട്ടുള്ള പ്ലാസ്റ്റിക്കുകള്‍ അലക്ഷ്യമായി കത്തിക്കുന്നതും മാലിന്യത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ വൈക്കം ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, ആയുഷ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.വീണ, ശിവരാമകൃഷ്ണന്‍ നായര്‍, എം.ആര്‍ റെജി, വി.ജി ശശി, എന്‍.ശശികുമാര്‍, ഒ.മോഹനകുമാരി, പി.എന്‍ കിഷോര്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.