Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി സമ്മേളനവും പേരയില്‍ പി.ഡി ജോണ്‍ ഫൗണ്ടേഷന്റെ ഉപഹാര സമര്‍പ്പണവും
07/06/2019
ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ദിരാജി പരിസ്ഥിതി സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനവും പി.ഡി ജോണ്‍ ഫൗണ്ടേഷന്റെ ഉപഹാര സമര്‍പ്പണവും പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിപയുടെ പേരില്‍ ജീവജാലങ്ങളെ കൊല്ലുന്ന പ്രവണത ശരിയല്ലെന്നും മറിച്ച് പരിസരം മലിനമാക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ആവശ്യമെന്നും പി.ടി.തോമസ് എം.എല്‍.എ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാജി പരിസ്ഥിതി സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനവും പേരയില്‍ പി.ഡി ജോണ്‍ ഫൗണ്ടേഷന്റെ ഉപഹാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ ഇടവട്ടം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പി.ടി തോമസ് വിതരണം ചെയ്തു. കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷതൈകളും നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, വിവേക് പ്ലാത്തനത്ത്, ബി.ചന്ദ്രശേഖരന്‍, വൈക്കം ജയന്‍, എ.സനീഷ് കുമാര്‍, വി.സമ്പത്ത് കുമാര്‍, എം.കെ ഷിബു, പി.സി ജോണ്‍സണ്‍, പി.എന്‍ ബാബു, അബ്ദുള്‍സലാം റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.