Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് പ്രകടന പത്രിക പ്രസിദ്ധീകരിക്കും.
23/02/2016
വൈക്കം നിയോജക മണ്ഡലം എല്‍.ഡി.എഫ് വികസന സെമിനാര്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ വിവിധ മേഖലകളില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് പ്രകടന പത്രിക പ്രസിദ്ധീകരിക്കും. ഇതിനായി വൈക്കം മണ്ഡലം കേന്ദ്രീകരിച്ച് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ(എം) ഏരിയാ സെക്രട്ടറി കെ.കെ.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി.വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. ടി.എന്‍.രമേശന്‍, പി.സുഗതന്‍, അഡ്വ. പി.കെ.ഹരികുമാര്‍, കെ.ശെല്‍വരാജ്, പി.കെ.ഗോപി, ഇ.എം.കുഞ്ഞുമുഹമ്മദ്, എം.ഡി.ബാബുരാജ്, എം.കെ.രവീന്ദ്രന്‍, പി.ആര്‍.രാംദാസ്, കെ.കെ.രാജു എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ഉല്പാദന മേഖലയെ കുറിച്ച് കെ.കുഞ്ഞപ്പനും, പശ്ചാത്തല മേഖലയെ സംബന്ധിച്ച് വി.ഭാസ്‌ക്കരനും, വിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് ഡോ. സി.എം.കുസുമനും, ക്ഷേമകാര്യത്തെ കുറിച്ച് കെ.കെ.രമേശനും, പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയെ കുറിച്ച് കെ.ചെല്ലപ്പനും, സ്ത്രീശാക്തീകരണത്തെ കുറിച്ച് പി.എസ്.പുഷ്പമണിയും ഭരണ സംവിധാനത്തെ സംബന്ധിച്ച് അഡ്വ. കെ.പ്രസന്നനും നിരവധിയായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഈ നിര്‍ദ്ദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്.