Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും
07/06/2019
അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടന വൈക്കം യൂണിറ്റിന്റെ പരിസ്ഥിതി ദിനാചരണത്തില്‍ വൃക്ഷതൈ വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ വിപ്ലവഗായിക പി.കെ മേദിനിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടന വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി. വ്യാപാരഭവനില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിപ്ലവ ഗായിക പി.കെ മേദിനിക്ക് വൃക്ഷതൈ നല്‍കി വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ബി ബിനു, അഡ്വ. പി.കെ ഹരികുമാര്‍, ഡി.രഞ്ജിത്കുമാര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, ്അക്കരപ്പാടം ശശി, ബിജു വി കണ്ണേഴന്‍, ഡോ. ഇ.എസ് രമേശന്‍, എന്‍.അനില്‍ ബിശ്വാസ്, പി.എസ് പുഷ്പമണി, കെ.പി റോയി, എ.മനാഫ്, പൊന്നപ്പന്‍ കാലാക്കല്‍, കെ.വി സുമ എന്നിവര്‍ പ്രസംഗിച്ചു.