Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടകം അവതരിപ്പിക്കും.
07/06/2019

വൈക്കം: വൈക്കം ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ബീച്ച് ഗ്രൗണ്ടില്‍ നാളെ വൈകിട്ട് 7 മണിക്ക് വൈക്കം മാളവിക അവതരിപ്പിക്കുന്ന 'മഞ്ഞുപെയ്യുന്ന മനസ്സ്' നാടകം ഉണ്ടായിരിക്കും. നാടകത്തിന്റെ 151-ാമത് വേദിയാണ് ബീച്ച് ഗ്രൗണ്ട്. മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ഇസ്തിയിട്ടു വെടിപ്പാക്കി കൊടുക്കുന്ന ബോംബെ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു തേപ്പുകാരന്റെ ത്യാഗജീവിതത്തിന്റെ കഥ പറയുന്ന ഈ നാടകം ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവായ പ്രദീപ് മാളവികയാണ് പ്രധാന വേഷം അഭിനയിക്കുന്നത്.