Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
06/06/2019
വൈക്കം ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരം

വൈക്കം: പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ വൈക്കം താലൂക്കിലെ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ ഭക്തിസാന്ദ്രമായി. ഈദ് നമസ്‌കാരശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ നേര്‍ന്നു. നോമ്പുകാലത്ത് ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റംസാന്‍ വരെ കാത്തുസൂക്ഷിക്കണമെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കണമെന്നും, ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളുവാനും, രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തൊരുമയോടെ മുന്നേറുവാനും പെരുന്നാള്‍ നമസ്‌കാരാനന്തരമുള്ള ഖുത്തുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനു മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്‌ലിയാര്‍, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്വാന്‍ സഫലി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ അബൂ മസൂദ് കെ.എം മുഹമ്മദ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ അഹമ്മദ് കബീര്‍ സുഹ്‌രി, മറവന്‍ന്തുരുത്ത് മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഹാളിരി, മണകുന്നം ജുമാമസ്ജിദില്‍ അനസ് മദനി, കരിപ്പാടം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഷെമീര്‍ സഖാഫി, വടകര ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെട്ടിക്കാട്ട്മുക്ക് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാ മസ്ജിദില്‍ സലിം ബാഖവി, ഇറുമ്പയം ജുമാമസ്ജിദില്‍ നൗഫല്‍ ബാഖവി, തലയോലപ്പറമ്പ് സഫലി മസ്ജിദില്‍ ബൈജു സഫലി, ആപ്പാഞ്ചിറ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അബു താഹിര്‍ അമാനി എന്നിവര്‍ ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. സഫലി മസ്ജിദുകളില്‍ നടന്ന നമസ്‌കാരങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും പങ്കുകൊണ്ടു.