Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധം രേഖപ്പെടുത്തി.
06/06/2019

വൈക്കം: മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിനിയായ പായല്‍ തദ്‌വി എന്ന ദലിത് ഡോക്ടര്‍, സഹപാഠികളായ സവര്‍ണ്ണ വിദ്യാര്‍ത്ഥിനികളുടെ ക്രൂരമായ ജാതി പീഢനത്തിന് വിധേയമായി മനംനൊന്ത് അത്മഹത്യ ചെയ്ത സംഭവത്തില്‍ സാധുജനപരിപാലന സംഘം വൈക്കം താലൂക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗം സംഘം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.വി പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി കൈലാസന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുണ്ടക്കയം ദിവാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശശികുമാര്‍ പാലക്കളം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി സി.അജയകുമാര്‍ നന്ദി രേഖപ്പെടുത്തി.