Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവവും അവാര്‍ഡ് വിതരണവും
06/06/2019
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവവും അവാര്‍ഡ് വിതരണവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡോ. പി.വിനോദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ജി.ഗോപികയെ ചടങ്ങില്‍ ആദരിച്ചു. പരിസ്ഥിതി ദിനാഘോഷം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, പ്രിന്‍സിപ്പല്‍ വി.പി ശ്രീദേവി, പി.ടി.എ പ്രസിഡന്റ് പി.സുമേഷ് കുമാര്‍, ശങ്കര്‍ദാസ്, പി.കെ സരസമ്മ എന്നിവര്‍ പ്രസംഗിച്ചു.