പ്രവേശനോത്സവം നടത്തി
06/06/2019
സത്യാഗ്രഹസ്മാരക ആശ്രമം സ്കൂളിലെ പ്രവേശനോത്സവം കലാഭവന്‍ കെ.എസ് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്കൂളിലെ പ്രവേശനോത്സവം കലാഭവന്‍ കെ.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മെറിറ്റ് അവാര്‍ഡ് വിതരണം ഡി.വൈ.എസ്.പി കെ.സുഭാഷും, സൗജന്യ യൂണിഫോം വിതരണം കൗണ്‍സിലര്‍ ബിജു വി കണ്ണേഴനും നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്.സന്തോഷ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ഹെഡ്മാസ്റ്റര് പി.റ്റി ജിനീഷ്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര് ബിജി, പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, വി.വി കനകാംബരന്, കെ.ആര് സംഗീത, കെ.വി പ്രകാശന്, പി.ജോസഫ്, പി.എസ് ഫൗസി, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന് വരവേല്‍പ്പ് നല്കാന് സ്കൂളും പരിസരവും അലംകൃതമായിരുന്നു. പുതിയ പ്രവേശനം തേടിയെത്തിയ കുട്ടികളെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ അഭിവാദ്യം ചെയ്തു