Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രക്കുളത്തില്‍ നിന്നും അനുമതിയില്ലാതെ വന്‍തോതില്‍ മത്സ്യം പിടിച്ചു കടത്തി.
23/02/2016
മഹാദേവ ക്ഷേത്രക്കുളത്തില്‍ നിന്നും അനുമതിയില്ലാതെ വന്‍തോതില്‍ മത്സ്യം പിടിച്ചു കടത്തുന്നു

മഹാദേവ ക്ഷേത്രക്കുളത്തില്‍ നിന്നും അനുമതിയില്ലാതെ വന്‍തോതില്‍ മത്സ്യം പിടിച്ചു കടത്തി. ഞായറാഴ്ച രാത്രി പത്ത് മണി മുതല്‍ പതിനഞ്ചോളം വരുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചത്. രണ്ട് ലക്ഷം രൂപയോളം വരുന്ന മത്സ്യങ്ങളെയാണ് ഇവര്‍ പിടിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ മത്സ്യം പിടിക്കുന്നത് നിര്‍ത്തി ഇവര്‍ കടന്നുകളഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷേത്രക്കുളം വററിച്ചുവരികയായാണ്. ഇതിന്റെ മറവില്‍ കരാറുകാരന്റെ നേതൃത്വത്തിലാണ് അനധികൃതമായി മത്സ്യം പിടിച്ചത്. ക്ഷേത്രക്കുള പടവുകളില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് മത്സ്യം പിടിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം അധികാരികള്‍ പോലീസില്‍ പരാതി നല്‍കി.