Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായലോരബീച്ചില്‍ കുടുംബശ്രീ-കാറ്ററിംഗ് യൂണിറ്റുകള്‍ ഒരുക്കിയ ഭക്ഷണശാലയില്‍ രുചിയേറും വിഭവങ്ങള്‍.
04/06/2019
വൈക്കം ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കായലോര ബീച്ചില്‍ അഞ്ചു കുടുംബശ്രീ - കാറ്ററിംഗ് യൂണിറ്റുകള്‍ ചേര്‍ന്ന് തുടങ്ങിയ ഭക്ഷ്യമേള നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാഴ്ച തേടിയെത്തുന്നവരുടെ മനം നിറയ്ക്കാന്‍ കായലോരബീച്ചില്‍ കുടുംബശ്രീ-കാറ്ററിംഗ് യൂണിറ്റുകള്‍ ഒരുക്കിയ ഭക്ഷണശാലയില്‍ രുചിയേറും വിഭവങ്ങള്‍. ബോട്ടുജെട്ടിക്ക് സമീപമുള്ള ബീച്ചില്‍ നഗരസഭ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റിന്റെ ഭാഗമായാണ് വനിതകളുടെ കൂട്ടായ്മയില്‍ ഭക്ഷണശാല ഒരുങ്ങിയത്. നഗരസഭയുടെ കീഴിലുള്ള അഞ്ചു കുടുംബശ്രീ - കാറ്ററിംഗ് യൂണിറ്റുകളിലെ നൂറിലധികം വനിതകള്‍ ചേര്‍ന്നാണ് രുചിയേറും വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ടൂറിസം ഫെസ്റ്റിന്റെ കാഴ്ചകള്‍ കാണാന്‍ എത്തുന്നവര്‍ക്ക് പാചകമേളയുടെ രുചിയും ഗുണവും പ്രിയങ്കരമാകുന്നു. പാചകക്കാരിയുടെ കൈപുണ്യത്തില്‍ ഉരുത്തിരിയുന്ന പിടിയും കോഴിയിറച്ചിയും, കപ്പയും മീന്‍കറിയും, ബീഫ് ഫ്രൈ, കള്ളപ്പം, പലതരം ദോശകള്‍, പായസം, പഴവിഭവങ്ങള്‍, നാടന്‍കറികള്‍, പൊരികള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. എന്‍.യു.എല്‍.എം സിറ്റി വിഷന്‍ മാനേജര്‍ സുനു ജോണ്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണന്‍ വത്സല ശിവന്‍, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ജി.ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, സിന്ധു സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.