Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം സംഘടിപ്പിച്ചു.
04/06/2019
വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവ്ുമായ ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് നേരെ അടിക്കടിയുണ്ടാകുന്ന അവഗണയ്‌ക്കെതിരെ കോണ്‍ഗ്രസ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം കോണ്‍ഗ്രസ് വക്താവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്തെ സാധാരണക്കാരായ ജനങ്ങളില്‍ തൊണ്ണൂറു ശതമാനവും ബസ്സുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണെന്നും സമീപ മണ്ഡലങ്ങളില്‍ കൂടുതല്‍ യാത്ര സൗകര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈക്കത്തെ ജനങ്ങള്‍ക്ക് ഇത് നിഷേധിക്കപ്പെടുകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ് ഭവനു മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം ഗെയിറ്റിനു വെളിയില്‍ സജ്ജീകരിച്ച പന്തലില്‍ സമ്മേളനം നടത്തി. യോഗത്തില്‍ കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി ബാബു, പി.എന്‍ ബാബു, അഡ്വ. എ.സനീഷ് കുമാര്‍, പി.വി പ്രസാദ്, ജയ്‌ജോണ്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, ടി.സുദര്‍ശനന്‍, എം.കെ ഷിബു, ഷാജി, വിജയമ്മ ബാബു, ശ്രീദേവി അനിരുദ്ധന്‍, വിവേക്, ജയന്‍, ജയകുമാര്‍, എം.ഗോപാലകൃഷ്ണന്‍, സജിവോത്തമന്‍, സോണി സണ്ണി, ബി.ചന്ദ്രശേഖരന്‍, പി.ഡി ഉണ്ണി, എം.റ്റി അനില്‍കുമാര്‍, സണ്ണി, ജി.രാജീവ്, എസ്.സാനു, ഷാജി മുഹമ്മദ്, ജോണി, കെ.ആര്‍ ഷൈലകുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജമീല പ്രദീപ്, ലേഖ സത്യന്‍, കിഷോര്‍കുമാര്‍, കെ.എസ് സജീവ്, കെ.എസ് നാരായണന്‍ നായര്‍, വേണുഗോപാല്‍, കെ.വി ചിത്രാംഗദന്‍, പി.വി ജയന്തന്‍, എന്‍.സി തോമസ്, ശ്രീരാജ്, സുരേഷ്, സജീവ്, യൂ.ബേബി, മോഹനന്‍, ജോയി, മോഹനന്‍ തോട്ടുപുറം തുടങ്ങിയവര്‍ സംസാരിച്ചു.