Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാച്ചുമൂത്തതിന്റെ 205-ാം ജന്മവാര്‍ഷികാഘോഷം 5ന്
04/06/2019

വൈക്കം: പണ്ഡിതനും ബഹുമുഖപ്രതിഭയുമായിരുന്ന പാച്ചുമൂത്തതിന്റെ 205-ാം ജന്മവാര്‍ഷികാഘോഷം വൈക്കത്തു പാച്ചുമൂത്തത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മുതല്‍ അയ്യര്‍കുളങ്ങര ഗാന്ധി സ്മൃതിമന്ദിരത്തില്‍ നടക്കും. 10ന് വൈക്കത്തുപാച്ചുമൂത്തതിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്നു നടക്കുന്ന ജയന്തി സമ്മേളനം പ്രൊഫ അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ. പി.നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജി.പ്രമീളാദേവി, ഡോ. എന്‍.പി ശര്‍മ്മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് പാച്ചുമൂത്തത് ഫൗണ്ടേഷന്‍ സംഘടനാസമ്മേളനം നടത്തും. കലാദര്‍പ്പണം രവീന്ദ്രനാഥ്, രാധാ ജി നായര്‍, അഡ്വ. പി.എസ് നന്ദനന്‍, കെ.പി ശര്‍മ്മ എന്നിവര്‍ സംസാരിക്കും.