Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക സംഗമം നടത്തി
04/06/2019

വൈക്കം: സോഷ്യല്‍ ജസ്റ്റിസ് ഫോറം മുട്ടുചിറ സെന്റ് ആഗ്‌നസ് സ്‌കൂള്‍ ഹാളില്‍ ഫോറം സംഘടിപ്പിച്ച 'നമ്മുടെ വിദ്യാലയം, നന്മയുടെ ലോകം' സാംസ്‌കാരിക സംഗമം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം യു.ഐസക് അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ കോയിയ്ക്കലും സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണവിതരണം ജില്ലാ സെക്രട്ടറി വി.മര്‍ക്കോസും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനിജ മരിയ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിജു ജോര്‍ജ്, എന്നിവര്‍ പ്രസംഗിച്ചു.