Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
04/06/2019

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 10നു ആരംഭിക്കും. നിലവിലെ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപ എന്നിവ സഹിതം ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പേരുള്ള ഏതെങ്കിലും ഒരംഗം ക്യാമ്പില്‍ ഹാജരാകണം. ആറാം വാര്‍ഡുകാര്‍ 10 മുതല്‍ 12 വരെ അമ്പാടിയില്‍ വീട്ടിലും, ഏഴാം വാര്‍ഡുകാര്‍ 13 മുതല്‍ 15 വരെ അച്ചിനകം എസ്.എന്‍.ഡി.പി ഹാളിലും, എട്ടാം വാര്‍ഡിലുള്ളവര്‍ 16 മുതല്‍ 18 വരെ പട്ടത്താനം എന്‍.എസ്.എസ് ഹാളിലും, ഒന്‍പതാം വാര്‍ഡിലുള്ളവര്‍ 19 മുതല്‍ 21 വരെ എസ്.എന്‍.ഡി.പി യോഗം 746-ാം നമ്പര്‍ ശാഖാ ഹാളിലും, പത്താം വാര്‍ഡില്‍ താമസിക്കുന്നവര്‍ 22 മുതല്‍ 24 വരെ കടമാട്ട് മഠം വീട്ടിലും, 11-ാം വാര്‍ഡില്‍ താമസിക്കുന്നവര്‍ 25 മുതല്‍ 27 വരെ വെച്ചൂര്‍ കറുത്ത കക്കാസംഘം ഓഫീസിലും, 12-ാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ 28 മുതല്‍ 30 വരെ ചേരംകുളങ്ങര എന്‍.എസ്.എസ് ഹാളിലും, 13-ാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ അംബികാമാര്‍ക്കറ്റ് കയര്‍ സംഘം ഓഫീസിലും നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് കാര്‍ഡ് പുതുക്കേണ്ടതാണ്. ഫോണ്‍: 04829 275124

 

 

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് കാര്‍ഡു പുതുക്കല്‍ നടത്തുന്നത്. റേഷന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപ എന്നിവ സഹിതം ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പേരുള്ള ഒരംഗം നേരിട്ടെത്തി വേണം കാര്‍ഡു പുതുക്കാന്‍. നാളെ 4-ാം വാര്‍ഡിനും, 6, 7, 8 തീയതികളില്‍ 5-ാം വാര്‍ഡിനും, 9, 10, 11 തീയതികളില്‍ 6-ാം വാര്‍ഡിനും, 12, 13, 14 തീയതികളില്‍ 7-ാം വാര്‍ഡിനും, 15, 16, 17 തീയതികളില്‍ 8-ാം വാര്‍ഡിനും, 18, 19, 20 തീയതികളില്‍ 9-ാം വാര്‍ഡിനും, 21, 22, 23 തീയതികളില്‍ 10-ാം വാര്‍ഡിനും, 24, 25, 26 തീയതികളില്‍ 11-ാം വാര്‍ഡിനും, 27, 28, 29 തീയതികളില്‍ 12-ാം വാര്‍ഡിനും, 30, ജൂലൈ 1, 2 തീയതികളില്‍ 13-ാം വാര്‍ഡിനും, 3, 4, 5 തീയതികളില്‍ 14-ാം വാര്‍ഡിനുമായാണ് കാര്‍ഡുപുതുക്കല്‍ നടത്തുന്നത്.