Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
04/06/2019

വൈക്കം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കോഴിക്കൂട്, ആട്ടിന്‍കൂട്, തൊഴുത്ത്, ഫാം പൗണ്ട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണര്‍ റീചാര്‍ജിങ് എന്നിവ നിര്‍മിക്കുന്നതിന് പട്ടിക വിഭാഗങ്ങള്‍, ഐ.എ.എല്‍, ബി.പി.എല്‍, വിധവകള്‍, വികലാംഗര്‍ എന്നീ ഗണത്തില്‍പെടുന്നവര്‍ കുടുംബനാഥയായുള്ള കുടുംബം, ചെറുകിട നാമമാത്ര കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍ എന്നിവരില്‍ നിന്നും നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ്, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും നാളെ മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 10നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.