ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി.
04/06/2019
വൈക്കം: കോണ്‍ഗ്രസ് നേതാവും വെച്ചൂര്‍ മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി അനിരുദ്ധന്റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി. കോണ്‍ഗ്രസ് ഐ വെച്ചൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം കെ.പി.സി.സി അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി അദ്ധ്യക്ഷത വഹിച്ചു. വക്കച്ചന്, പി.വി ജയന്തന്, കെ.ആര് ശൈലകുമാര്‍, അഡ്വ. പി.ഐ ജയകുമാര്‍, ഷാജി മുഹമ്മദ്, എസ്.മനോജ്കുമാര്‍, സോജി ജോര്‍ജ്ജ്, ആനി മാത്യൂ, പി.ശിശുബാലന്‍, ബീന അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചു.