Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമപ്രവര്‍ത്തക ആനുകൂല്യത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വിജയ് രൂപണി
03/06/2019
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ സമ്മേളനം ഗുജറാത്ത് വട്ത്താലില്‍ മുഖ്യമന്ത്രി വിജയ് രൂപണി ഉദ്ഘാടനം ചെയ്യുന്നു.

അഹമ്മദബാദ്: രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി പറഞ്ഞു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യൂ) ഏഴാം പ്ലീനറി സമ്മേളനം ഗുജറാത്ത് വട്ത്താലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന്ു മുഖ്യമന്ത്രി. ദൃശ്യമാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പലതും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണം. സത്യസന്ധത കൈവിടാതെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് പൊതുസമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.ജെ.യൂ പ്രസിഡന്റ് ബി.ആര്‍ പ്രജാപതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജി.പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് സുരേഷ് അഖൂറി, മിഗര്‍ ഗാംഗുലി, വിനോദ് കോഹ്ലി, എസ്.സബാനായകന്‍, നിരജ്ഞന്‍ ബിശ്വാസ്, ഹബീബ് ഖാന്‍, രാജേന്ദ്രപട്ടേല്‍, ഹിമ്മത ബായ് പട്ടേല്‍, യൂ.വിക്രമന്‍, ബാബു തോമസ്, അനില്‍ ബിശ്വാസ്, കെ.സി സ്മിജന്‍, ഷാജി ഇടപ്പളളി എന്നിവര്‍ പ്രസംഗിച്ചു.