Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് സംഘടനകളുടെ സംയുക്ത യോഗം പ്രതിഷേധിച്ചു.
23/02/2016

പട്ടികജാതിക്കാരനും കലാകാരനുമായ ഏറംകുളത്തില്‍ കരുണാകരനെ കടന്നാക്രമിക്കുകയും ജാതിപ്പേര്‍ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത പ്രതിയെ സംരക്ഷിക്കുന്ന തലയോലപ്പറമ്പ് പോലീസ് നടപടിയില്‍ ബ്രഹ്മമംഗലത്ത് ചേര്‍ന്ന വിവിധ ദളിത് സംഘടനകളുടെ സംയുക്ത യോഗം പ്രതിഷേധിച്ചു. സ്ഥിരം ശല്യക്കാരനും ഗുണ്ടയുമായ പ്രതിയെ സംരക്ഷിക്കാന്‍ ബ്രഹ്മമംഗലത്തെ ചില രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ഒത്തുകളിക്കുന്നതായും യോഗം കുററപ്പെടുത്തി. പട്ടികജാതി പീഢന നിരോധന നിയമം അനുസരിച്ച് കേസ്സെടുത്തില്ലെങ്കില്‍ ശക്തമായ സമര പ്രക്ഷോഭണ നടപടികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ സി.സി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. എം.ടി.വിജയമ്മ, നയനകുമാര്‍, പി.വി.ദാസന്‍, വിജയന്‍ പറയന്‍ കാലാ, സുരേഷ് പറയന്‍കാല, ഗിരീഷ് പോത്താംകാട്, എം.എ.തങ്കപ്പന്‍ പരിപ്പില്‍, സന്തോഷ് ചാവക്കാട്ടുകുഴി, റ്റി.പി.ഗണേശന്‍, ജയന്‍ കളര്‍കോട്, പ്രശോഭന്‍ എന്നിവര്‍ സംസാരിച്ചു.