Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ ടൂറിസം ഫെസ്റ്റ് 2019-ന്റെ വിളംബരമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര വര്‍ണ്ണഭമായി.
03/06/2019
നഗരസഭ ടൂറിസം ഫെസ്റ്റിന് മുന്നോടിയായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ദളവാക്കുളം ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: നഗരസഭയുടെ ടൂറിസം ഫെസ്റ്റ് 2019-ന്റെ വിളംബരമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര വര്‍ണ്ണഭമായി. ദളവാക്കുളം ബസ് ടെര്‍മിനലില്‍ നിന്നും ഫെസ്റ്റ് നടക്കുന്ന ബീച്ചിലേക്ക് പുറപ്പെട്ട ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഭംഗി പകര്‍ന്നു. നഗരസഭാ ജീവനക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സാംസ്‌കാരി സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാരികള്‍ തുടങ്ങിയ മേഖലകള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, സെക്രട്ടറി രമ്യാ കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, ബിജിനി പ്രകാശന്‍, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, ശ്രീകുമാരി യു നായര്‍, വത്സല ശിവന്‍, എം.ടി അനില്‍കുമാര്‍, ഡി. രഞ്ജിത് കുമാര്‍, എസ്.ഹരിദാസന്‍ നായര്‍, കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.