Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
03/06/2019
സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌നേഹസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പട്ടാര്യസമാജം ഹാളില്‍ സ്‌നേഹസംഗമവും, പകര്‍ച്ചപ്പനി, മഴക്കാലജന്യരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരവിതരണവും നടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.എം.പ്രവീണ്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷ്, സെക്രട്ടറി കെ.ശിവപ്രസാദ്, സുധീഷ് ബാബു, വി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.