Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം വിപ്ലവ ഗായിക പി.കെ മേദിനിക്ക്
03/06/2019
യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം വിപ്ലവഗായിക പി.കെ മേദിനിക്ക് സി.കെ ആശ എം.എല്‍.എ സമര്‍പ്പിക്കുന്നു.

വൈക്കം: യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം വിപ്ലവ ഗായിക പി.കെ മേദിനിക്ക് സമ്മാനിച്ചു. സാഹൂഹ്യ പരിവര്‍ത്തനത്തിന്റെ കാഹളം മുഴങ്ങിയ ഒരു കാലഘട്ടത്തില്‍ വിപ്ലവത്തിന്റെ ഉണര്‍ത്തുപാട്ടുകളുമായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ് പി.കെ മേദിനിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സി.കെ പ്രശോഭനന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നടത്തി. ഷാര്‍ജ ഘടകം ട്രഷറര്‍ പ്രദീഷ് ചിതറ, കെ.എ ബിന, എം.ആര്‍ രേണുകുമാര്‍, ഇ.എം സതീശന്‍, കെ.ബിനു, ലില്ലി തോമസ്, ശാരദാ മോഹന്‍, സാംജി ടി.വി പുരം, രാജന്‍ അക്കരപ്പാടം, പി.എസ് മുരളീധരന്‍, അരവിന്ദന്‍ കെ.എസ് മംഗലം എന്നിവര്‍ പ്രസംഗിച്ചു.