Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ സ്‌നേഹവിരുന്നും മതസൗഹാര്‍ദ്ദ സംഗമവും
03/06/2019
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഇഫ്താര്‍ സ്‌നേഹവിരുന്നും മതസൗഹാര്‍ദ്ദ സംഗമവും ശബരിമല മുന്‍മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സ്‌നേഹവിരുന്നും മതസൗഹാര്‍ദ്ദ സംഗമവും നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റ്റി.ജി ബാബു അദ്ധ്യക്ഷത വഹിച്ചു. ഫാ.ബെന്നി പാറേക്കാട്ടില്‍ ആത്മീയ സന്ദേശവും വൈക്കം ടൗണ്‍ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് ത്വാഹ ബാഖവി കല്ലാര്‍ റംസാന്‍ സന്ദേശവും നല്‍കി. എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സി ക്ക് മികച്ച വിജയം നേടുന്നവര്‍ക്ക് പി.ഗോപാലകൃഷ്ണന്‍ ശിവപ്രിയയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും ഹരിത സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. ശ്രീദേവി ജി നായര്‍, പി.എം സന്തോഷ് കുമാര്‍, കെ.രഘുനന്ദനന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു.