Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
01/06/2019
നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം, എന്‍ഡോവ്‌മെന്റ് വിതരണം, ചികിത്സാ സഹായം, പഠനോപകരണ വിതരണം എന്നിവ നടത്തി. എന്‍.എസ്.എസ് യൂണിയന്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്തുമഠം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍, സെക്രട്ടറി രാജേന്ദ്രദേവ് വൈശാഖ്, ശ്രീകുമാരി യൂ നായര്‍, സുഭദ്ര കുന്നത്ത്, ഹരികുമാര്‍ സൗപര്‍ണിക, ഗോപകുമാര്‍ പ്രയാഗ്, ജയകുമാര്‍ കൗസ്തുഭം, വിജയനാഥന്‍ പിള്ള, ചന്ദ്രശേഖരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ചന്ദ്രിക, നയന എന്നിവര്‍ പ്രസംഗിച്ചു.